ഷോക്കേറ്റ് ബോധരഹിതനായി വീണ് ആറുവയസുകാരൻ; റോഡിൽ വെച്ച് സിപിആർ നൽകി രക്ഷിച്ച് ഡോക്ടർ; വീഡിയോ വൈറൽ

ഹൈദരാബാദ്: ഷോക്കേറ്റ് വീണ ബാലന്റെ ജീവൻ അവസരോചിതമായി ഇടപെട്ട് രക്ഷിച്ച ഡോക്ടർക്ക് സോഷ്യൽമീഡിയയിൽ കൈയ്യടി. ബോധരഹിതനായി വീണ ആറു വയസ്സുകാരനെ സിപിആർ നൽകി രക്ഷിക്കുകയായിരുന്നു ഈ ഡോക്ടർ. വിജയവാഡയിലാണ് സംഭവം. വീട്ടിൽ നിന്ന് വൈദ്യുതാഘാതമേറ്റ കുട്ടി ബോധരഹിതനായി വീണിരുന്നു. തുടർന്ന് തുടർന്ന് കുട്ടിയേയും ചുമന്ന് രക്ഷിതാക്കൾ ആശുപത്രിയിലേക്ക് നടന്നു പോകുകയായിരുന്നു. ഈ ദൃശ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർ വഴിയരികിലേക്ക് ചെന്ന് മാതാപിതാക്കളിൽ നിന്ന് കുട്ടിയെ വാങ്ങി ഡോക്ടറെ സിപിആർ നൽകിയത്.

സിപിആർ നൽകി കുട്ടിയെ രക്ഷിച്ച ഡോക്ടറുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കുട്ടിയെ പരിശോധിച്ചപ്പോൾ നാഡിമിടിപ്പും ശ്വാസവും കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടു. അതിനാൽ ഉടൻ സിപിആർ നൽകുകയായിരുന്നെന്ന് ഡോക്ടർ പറഞ്ഞു.

സിപിആർ നൽകി അഞ്ചു മിനിട്ടിനുള്ളിൽ കുട്ടിയുടെ ശ്വാസമിടിപ്പ് സാധാരണ നിലയിലായിരുന്നു. തുടർന്ന് ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. കുട്ടിയെ പിന്നീട് ഡിസ്ചാർജജ് ചെയ്തു.

Exit mobile version