നീലഗിരി മേഖലയിൽ കനത്തമഴ; ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാകളക്ടർ; മലവെള്ളപ്പാച്ചിലിൽ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

നീലഗിരി: തമിഴ്‌നാട്ടിലെ നീലഗിരി മേഖലയിൽ കനത്ത മഴയും മഴവെള്ളപ്പാച്ചിലും. വരും മണിക്കൂറുകളിലും കനത്തമഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിരിക്കുകയാണ്. ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നീലഗിരി ജില്ലാ കളക്ടർ എം അരുണ അറിയിച്ചിരിക്കുന്നത്.

അതിനിടെ, തെങ്കാശി കൂറ്റാലം വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ തമിഴ്‌നാട് തിരുനെൽവേലി സ്വദേശി അശ്വിനാണ് (17) മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.

‘also read- ജാതി വിവേചനം കാരണമല്ല വിനായകനെ ക്ഷേത്രത്തിൽ കയറ്റാതിരുന്നത്, രാത്രി ആയതിനാൽ’; കൽപ്പാത്തി ക്ഷേത്ര വിവാദത്തിൽ പ്രതികരിച്ച് ഭാരവാഹികൾ

വെള്ളച്ചാട്ടത്തിലേക്ക് വലിയ അളവിൽ വെള്ളം കുതിച്ചെത്തിയതോടെ സഞ്ചാരികൾ ചിതറിയോടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Exit mobile version