കൊവിഷീല്‍ഡിന് പുറമെ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം

926 പേരില്‍ നടത്തിയ ഒരു വര്‍ഷം നീണ്ട പഠനത്തില്‍ പകുതി പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടതായി കണ്ടെത്തി.

ന്യൂഡല്‍ഹി: കൊവിഡ് 19 വാക്‌സീനായ കൊവിഷീല്‍ഡിന് പുറമെ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 926 പേരില്‍ നടത്തിയ ഒരു വര്‍ഷം നീണ്ട പഠനത്തില്‍ പകുതി പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടതായി കണ്ടെത്തി.

‘സ്പ്രിംഗര്‍ നേച്ചര്‍’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍ എന്നിവ അനുഭവപ്പെട്ടെന്ന് പഠനത്തില്‍ പറയുന്നു.

ALSO READ പ്രശ്‌നം പറഞ്ഞ് തീര്‍ക്കാമെന്ന് പറഞ്ഞ് ഭാര്യയെ കാട്ടിലെത്തിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം, ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

ഡോ ശങ്ക ശുഭ്ര ചക്രബര്‍ത്തിയുടെ നേതൃത്ത്വത്തില്‍ 2022 ജനുവരി മുതല്‍ 2023 ആഗസ്റ്റ് വരെയാണ് പഠനം നടത്തിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ നിര്‍മ്മിച്ച് വിതരണം ചെയ്തത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കാര്യമായി ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന് പുറമെയാണ് കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളുണ്ടെന്ന് കണ്ടെത്തല്‍.

Exit mobile version