ബംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ വെള്ളം സംഭരിക്കുന്ന ടാങ്കില്‍ കുളിക്കാനിറങ്ങിയ നാല് കുട്ടികള്‍ മുങ്ങിമരിച്ചു. ആളൂര്‍ താലൂക്കിലെ മുത്തിഗെ ഗ്രാമത്തിലാണ് അപകടമുണ്ടായിരിക്കുന്നത്.
ജീവന്‍ (13), പ്രിത്ഥ്വി(12), വിശ്വ(12), സാത്വിക്(11) എന്നീ കുട്ടികള്‍ ആണ് മരിച്ചത്. നാല് പേരും ആളൂര്‍ സ്വദേശികളാണ്. ഗ്രാമത്തില്‍ വെള്ളം സംഭരിക്കുന്ന വലിയ ടാങ്കില്‍ ഉച്ചയോടെ കുളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. ഒരു കുട്ടി മുങ്ങിപ്പോയതോടെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റ് കുട്ടികളും അപകടത്തില്‍ പെടുകയായിരുന്നു.