ഹരിയാന: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ പിന്നീട് വിധിക്കും. നിലവില്‍ ആശ്രമത്തിലെ യുവതികളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം ശിക്ഷ അനുഭവിച്ചു വരികയാണ്.
ഇതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിലും നിര്‍ണ്ണായക പങ്കുണ്ടെന്ന് വെളിവായത്. ആയതിനാല്‍ 20 വര്‍ഷം ഇനിയും നീണ്ടേയ്ക്കുമെന്നാണ് സൂചന. ഇതോടെ പുറത്തിറങ്ങാമെന്ന എല്ലാ വ്യാമോഹങ്ങള്‍ക്കും തിരശീല വീഴുകയാണ്. പഞ്ച്കുള സിബിഐ പ്രത്യേക കോടതിയാണ് മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഗുര്‍മിത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
രാം ചന്ദര്‍ ഛത്രപതിയെന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലാണ് കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്. ഗുര്‍മിത് റാം റഹിമിനൊപ്പം സിബിഐ അറസ്റ്റ് ചെയ്ത മറ്റ് മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2018 ജനുവരി 17 നാണ് ഗുര്‍മിത് റാം റഹിം സിങ്ങിനെ അറസ്റ്റ് ചെയ്തത്.
Discussion about this post