കൊച്ചി: യാത്രക്കാരെ 2 ദിവസം പെരുവഴിയിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ നടത്തിയ ‘മിന്നല്‍’ സമരം പിന്‍വലിച്ചു. കൂട്ടത്തോടെ അവധി (സിക്ക് ലീവ്) എടുത്ത ഏകദേശം 250 ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കാന്‍ ഡല്‍ഹിയില്‍ ചീഫ് ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി.
ജീവനക്കാരുടെ സംഘടനയുടെയും മാനേജ്മെന്റിന്റെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അതേസമയം, മിന്നല്‍ പണിമുടക്ക് നടത്തിയതിന്റെ പേരില്‍ ഇന്നലെ പിരിച്ചുവിട്ട 25 ജീവനക്കാരെയും ജോലിയിലേക്ക് തിരിച്ചെടുക്കും. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധിയെടുത്ത ജീവനക്കാര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കി ജോലിയില്‍ തിരികെ പ്രവേശിക്കും.
ജീവനക്കാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കി. 28ന് വീണ്ടും മധ്യസ്ഥയോഗം നടക്കും. സര്‍വീസുകള്‍ പൂര്‍ണ സ്ഥിതിയിലാകാന്‍ 3 ദിവസമെങ്കിലുമെടുക്കും. ഷെഡ്യൂളുകളുടെ എണ്ണം ചുരുക്കിയത് പഴയ അവസ്ഥയില്‍ എത്താനും ഇത്രയും തന്നെ സമയമെടുക്കും.
Discussion about this post