ചെന്നൈ: മലയാള സിനിമ മഞ്ഞുമ്മൽ ബോയ്‌സ് ഏറ്റവുമധികം ചർച്ചയായതും പണം വാരിയതും തമിഴ്‌നാട്ടിൽ നിന്നായിരുന്നു. ാെരു തമിഴ് സിനിമ പോലെ കണ്ട് പ്രേക്ഷകർ ചിത്രത്തെ നെഞ്ചേറ്റിയിരുന്നു. തമിഴ്‌നാട്ടിലെ വൻ വിജയത്തോടെ സിനിമ 200 കോടി ക്ലബിലും കയറിയിരുന്നു.
ഇപ്പോഴിതാ യഥാർഥ മഞ്ഞുമ്മൽ ബോയ്‌സിനെ പോലീസുകാർ മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട്. സിനിമയിൽ പറഞ്ഞ ‘യഥാർഥ’ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കാൻ ഒരുങ്ങുന്നത്. ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സംഘം വിനോദയാത്രയ്ക്ക് കൊടൈക്കനാലിൽ അപകടത്തിൽപ്പെട്ടപ്പോൾ തമിഴ്‌നാട് പോലീസ് അവരോട് അപമര്യാദയായി പെരുമാറിയോ എന്നറിയാനാണ് അന്വേഷണം നടത്തുന്നത്.
സിനിമയിൽ യഥാർത്ഥ സംഭവങ്ങൾ എന്ന് പറഞ്ഞു അവതരിപ്പിച്ച രംഗംങ്ങളിൽ സത്യമുണ്ടോ എന്ന് നോക്കി നടപടിയെടുക്കാൻ തമിഴ്‌നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നൽകിയിരിക്കുകയാണ്.
Discussion about this post