തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി കമ്പനി. മെഡിക്കല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് 90ലധികം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ജൂനിയര്‍ ക്രൂ ജീവനക്കാരും അവധിയിലാണ്. ന്യായമായ കാരണമില്ലാതെയാണ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കല്‍ ലീവിന് പിന്നില്‍ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടല്‍ നോട്ടീസില്‍ കമ്പനി ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഇന്ന് വൈകിട്ട് നാലിന് ചര്‍ച്ച നടക്കും.