ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെട്ടതില്‍ അലോക് വര്‍മയെക്കാള്‍ കൂടുതല്‍ ‘കരയുന്നത്’ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്നു ബിജെപിയുടെ പരിഹാസം. അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് കേസ് ഉള്‍പ്പെടെയുള്ള പ്രതിരോധ ഇടപാടുകളില്‍ അന്വേഷണം നടന്നാല്‍ സത്യം പുറത്തുവരുമെന്ന ഭീതിയിലാണു കോണ്‍ഗ്രസെന്നും പാര്‍ട്ടി വക്താവ് ജിവിഎല്‍ നരസിംഹ റാവു ആരോപിച്ചു.
നേരത്തെ, അലോക് വര്‍മയെ ഒക്ടോബറില്‍ മോഡി സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ വിട്ടതു റഫാല്‍ ഇടപാടില്‍ മോഡിയുടെ ഇടപെടല്‍ പുറത്തുവരുമെന്ന ഭീതിയിലാണെന്നു രാഹുല്‍ പ്രതികരിച്ചിരുന്നു. മാത്രമല്ല, അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഓഫ്‌സെറ്റ് പങ്കാളിയാക്കിയ നടപടിക്കെതിരെയും കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയുടെ കടന്നാക്രമണം.