ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭയില്‍ എംഎല്‍എമാര്‍ക്ക് പ്രത്യേക ക്ലാസ്. കൂറുമാറ്റനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതെന്തൊക്കെ എങ്ങിനെയൊക്കെ ഇതിനെ അതിജീവിക്കാം തുടങ്ങി നിയമസഭയില്‍ അംഗങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് എംഎല്‍എമാര്‍ക്കായി നല്കിയ ക്ലാസിലെ ‘പഠനവിഷയം’. ഇതിനായി ഒരു പ്രത്യേക സെഷന് തന്നെയാണ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് അംഗങ്ങള്‍ക്ക് ക്ലാസ് നല്കാന് നിയമസഭ തീരുമാനിച്ചത്. 230 അംഗ നിയമസഭയില്‍ 114 അംഗങ്ങളുള്ള കോണ്‍ഗ്രസ് എസ്പി-ബിഎസ്പി അംഗങ്ങളുടെ പിന്തുണയോടെ ഭൂരിപക്ഷമായ 121 എത്തുകയായിരുന്നു. ബിജെപിയ്ക്ക് 109 അംഗങ്ങളുണ്ട്.
പുതിയ ബോധവത്കരണത്തിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് കൂറുമാറ്റ നിരോധന നിയമത്തെ കുറിച്ചുള്ള ബുക്ക്ലെറ്റുകള് വിതരണം ചെയ്തിട്ടുണ്ട്. ഇതിനിടെ, അധികാരത്തില്‍ വന്ന അന്നുമുതല്‍ ബിജെപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഒരു കോണ്‍ഗ്രസ് എം എല്‍എയ്ക്ക് നൂറു കോടി രൂപ ബിജെപി വാഗ്ദാനം ചെയ്തു എന്ന വാര്‍ത്തയും നേരത്തെ വിവാദമായിരുന്നു.
Discussion about this post