കോവിഷീല്‍ഡ് വാക്സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് നിര്‍മ്മാതാക്കള്‍, പിന്നാലെ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം അപ്രത്യക്ഷം, പേരും ചിത്രവും നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം

modi|bignewslive

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം.

ഇന്ത്യയില്‍ വിതരണം ചെയ്ത കോവിഷീല്‍ഡ് വാക്സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് നിര്‍മാതാക്കള്‍ തന്നെ സമ്മതിച്ചത് വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് സംഭവം.

കോവിഡ് വാക്സിന്‍ എടുത്തെന്ന് സാക്ഷിപ്പെടുത്തുന്ന കോവിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും നരേന്ദ്ര മോദിയുടെ ചിത്രവും പേരും നീക്കി. സര്‍ട്ടിഫിക്കറ്റില്‍ ഒന്നിച്ചു ചേര്‍ന്ന് ഇന്ത്യ കോവിഡ് 19നെ തോല്‍പ്പിക്കും എന്ന പ്രധാനമന്ത്രിയുടെ വാക്കുകളും അദ്ദേഹത്തിന്റെ ചിത്രവുമുണ്ടായിരുന്നു.

എന്നാല്‍ കോവിഷീല്‍ഡ് വാക്സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് നിര്‍മാതാക്കള്‍ സമ്മതിച്ച വാര്‍ത്ത വന്നതോടെ മോദിയുടെ ചിത്രവും പേരും ഒഴിവാക്കി. ക്വാട്ടിനൊപ്പം പ്രധാനമന്ത്രി എന്ന് മാത്രമാണ് കാണാനാവുക. സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ഇതോടെ പ്രതികരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം ഒഴിവാക്കിയത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇ

Exit mobile version