റോള്‍ നമ്പര്‍ എഴുതിയത് തെറ്റി, മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍, സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

മൂന്നാം ക്ലാസ് വിദ്യാർഥിയെ തല്ലിച്ചതച്ച സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു.

ജയ്പൂര്‍: റോള്‍ നമ്പര്‍ എഴുതിയത് തെറ്റിയതിനെ തുടര്‍ന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍. സംഭവത്തില്‍ രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു.

ബാര്‍മര്‍ ജില്ലയിലെ ചൗഹ്താനിലെ ഗവണ്‍മെന്റ് ഹയര്‍ പ്രൈമറി സ്‌കൂളിലെ ലെവല്‍-1 അധ്യാപകനായ ഗണ്‍പത് പടാലിയയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി മദന്‍ ദിലാവര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നാണ് അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപെടിയെടുത്തത്. മന്ത്രിയെ ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് നടപടി.

ALSO READ കളിക്കുന്നതിനിടെ പന്ത് കിണറ്റില്‍ വീണു; എടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു

റോള്‍ നമ്പര്‍ എഴുതിയത് തെറ്റിയതിനായിരുന്നു മര്‍ദ്ദനം. കുട്ടി വീട്ടിലെത്തിയപ്പോള്‍ മുഖത്തടക്കം മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ട് മാതാപിതാക്കള്‍ വിവരം തിരക്കിയപ്പോഴാണ് അധ്യാപകന്റെ ക്രൂരത പുറത്തറിഞ്ഞത്. പിന്നാലെ ഇവര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍തി. ഇതിനിടെ കുട്ടിക്ക് മര്‍ദ്ദനമേറ്റ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അതേസമയം അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അറിയിച്ചു.

Exit mobile version