ബംഗളൂരു: തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ അമ്മയ്ക്കൊപ്പമുള്ള ചിത്രം കണ്ട് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കര്‍ണാടകയിലെ ഭാഗല്‍കോട്ടിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഹൃദയഹാരിയായ നിമിഷങ്ങള്‍ നടന്നത്. മോഡിയും അമ്മയുമുള്ള ചിത്രം കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന കുഞ്ഞ് കലാകാരിയെ ശ്രദ്ധിച്ച പ്രധാനമന്ത്രി പടം തനിക്ക് നല്‍കാനും അതില്‍ വിലാസവും പേരും എഴുതാനും ആവശ്യപ്പെട്ടു.
എസ്പിജി കമന്റോകളോടാണ് ചിത്രം വാങ്ങി തനിക്ക് കൈമാറാന്‍ പറഞ്ഞത്. ‘ഏറെ നേരമായി പെണ്‍കുട്ടി ആ ചിത്രവുമായി നില്ക്കുന്നു. ദയവ് ചെയ്ത് അവളില്‍ നിന്ന് ആ ചിത്രം വാങ്ങൂ. അതില്‍ അവളോട് പേരും വിലാസവും എഴുതാനും’ അദ്ദേഹം പറഞ്ഞു. ‘നിനക്ക് ഞാന്‍ തീര്‍ച്ചയായും കത്തുകള്‍ അയക്കാമെന്നും’ പ്രധാനമന്ത്രി ഉറപ്പു നല്കി. സ്വപ്നം സഫലമായ സന്തോഷത്തില്‍ തുള്ളിച്ചാടുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലായിരിക്കുകയാണ്.
മാതാവ് ഹീരാബെന്നിന്റെ കൈകള്‍ പിടിച്ചിരിക്കുന്ന നരേന്ദ്ര മോഡിയുടെ ചിത്രമാണ് പെണ്‍കുട്ടി വരച്ചു നല്‍കിയത്. 2022 ഡിസംബറില്‍ ഗുജറാത്തിലെ ആശുപത്രിയിലാണ് മോഡിയുടെ മാതാവ് അന്തരിച്ചത്. 99 വയസായിരുന്നു
इस छोटी बच्ची का जोश तो देखिए। बागलकोट में रैली की भीड में भी पीएम @narendramodi का ध्यान खींच ही लिया। उसकी बनायी तस्वीर भी अपने पास मंगवा ली। फिर खत लिखने का वादा कर उसका उत्साह दोगुना कर दिया। ये साबित करती है हर उम्र और हर तबके में प्रधान सेवक की लोकप्रियता#LokasabhaElection pic.twitter.com/xvWEdV3Wd7
— Amitabh Sinha (@amitabhnews18) April 29, 2024
Discussion about this post