മുംബൈ: കുട്ടികളെ വില്‍പ്പന നടത്തുന്ന അന്തര്‍ സംസ്ഥാന സംഘം പിടിയില്‍. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘമാണ് മുംബൈയില്‍ പോലീസിന്റെ പിടിയിലായത്. സംഭവത്തില്‍ ഇടനിലക്കാരനായ ഒരു ഹോമിയോ ഡോക്ടര്‍ ഉള്‍പ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെക്കൂടാതെ മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 14 കുട്ടികളെ ഇവര്‍ വിറ്റിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അഞ്ച് ദിവസം മുതല്‍ ഒന്‍പത് മാസം വരെ പ്രായമുള്ള കുട്ടികളെ ഇവര്‍ വിറ്റിട്ടുണ്ട്. ഇതില്‍ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പോലീസ് സംഘം കണ്ടെത്തി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റ് 12 കുട്ടികളെക്കൂടി കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ് സംഘം.
പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെയാണ് പണം നല്കാന് തയ്യാറുള്ളവര്‍ക്ക് വിറ്റിരുന്നത്. വാങ്ങുന്നവരുടെ സാമ്പത്തികസ്ഥിതിയും മറ്റ് കാര്യങ്ങളുമൊക്കെ പരിഗണിച്ച് 80,000 രൂപ മുതല്‍ നാല് ലക്ഷം വരെ കുട്ടികള്‍ക്ക് ഈടാക്കിയിരുന്നു. കുട്ടികളുടെ ലിംഗം, നിറം തുടങ്ങിയവ ഉള്‍പ്പെടെ പരിഗണിച്ചായിരുന്നു വില നിശ്ചയിച്ചിരുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡി.സി.പി ആര് രാഗസുധ പറഞ്ഞു.
Discussion about this post