ന്യൂഡല്‍ഹി: ഇന്നും പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂടി. കേന്ദ്രം നികുതി കുറച്ചതിന് ശേഷം തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില കൂടുന്നത്.
ഇന്നത്തെ വില തിരുവനന്തപുരത്ത് പെട്രോളിന് 85.61 പൈസയും ഡീസലിന് 79.33 രൂപയുമാണ്. വര്‍ധിച്ച ഇന്ധനവില പ്രകാരം കൊച്ചിയില്‍ പെട്രോളിന് 84.27 രൂപയും ഡീസലിന് 78.07 രൂപയും കോഴിക്കോട് പെട്രോളിന് 84.53 രൂപയും ഡീസലിന് 78.34 രൂപയുമാണ് വില.