മുംബൈ: അശ്ലീലം പറഞ്ഞ യുവാവിനെ സ്ത്രീകള്‍ മര്‍ദ്ദിക്കുകയും അയാളുടെ ഭാര്യയുടെ മുന്നില്‍വെച്ച് മാപ്പ് പറിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഡോംബിവില്ലയിലാണ് സംഭവം.
കട നടത്തുന്ന ഇയാള്‍ പതിവായി ഒരു സ്ത്രീയെ ശല്യം ചെയ്യുകയും അശ്ലീലം പറയുകയും ചെയ്തിരുന്നു. കൂടാതെ അവരുടെ മകളെ അപായപ്പെടുത്തുമെന്നന് ഭീഷണിപ്പെടുത്തുകയും ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തിരുന്നു.
ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ യുവതി ഗ്രാമത്തിലെ സ്ത്രീകളുടെ സംഘടനയില്‍ പരാതി നല്‍കി. തുടര്‍ന്ന് സംഘടനയിലെ സ്ത്രീകള്‍ ഇയാളുടെ കടയില്‍ പരാതിയെപ്പറ്റി അന്വേഷിക്കാന്‍ ചെന്നപ്പോള്‍ അവരെയും യുവാവ് അപമാനിച്ചു.
ശേഷം യുവതികള്‍ ഇയാളെ മര്‍ദ്ദിച്ചു. ശേഷം ഇയാളുടെ വീട്ടില്‍പ്പോയി ഭാര്യയുടെ മുന്നില്‍ വെച്ച് ഇയാളെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു.