ഹൈദരാബാദ്: ചൂതാട്ട കേസിലെ ക്രിമിനലുകൾക്കൊപ്പം പിറന്നാൾ ദിനത്തിൽ പാർട്ടി ആഘോഷിച്ച ഹൈദരാബാദിലെ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മംഗൾഹട്ട് പോലീസ് സ്റ്റേഷൻ ഡിറ്റക്ടീവ് ഇൻസ്പെക്ടർ മഹേന്ദർ റെഡ്ഡിയെയാണ് ഹൈദരാബാദ് പോലീസ് കമീഷണർ സസ്പെൻഡ് ചെയ്തത്.
മുൻപും മഹേന്ദർ റെഡ്ഡി ക്രിമിനലുകളുമായി ചങ്ങാത്തം കൂടുന്നെന്ന പരാതി ഉയർന്നിരുന്നു. കഞ്ചാവ് കടത്തുന്നവരുമായും ചൂതാട്ട സംഘാടകരുമായും മറ്റ് കുറ്റവാളികളുമായും സൗഹാർദ്ദ ബന്ധം പുലർത്തുന്നെന്ന് മഹേന്ദർ റെഡ്ഡിക്കെതിരെ പരാതികളുണ്ടായിരുന്നു.
ALSO READ- വനിതാ ഹോസ്റ്റലിൽ നിന്ന് പിടികൂടിയത് 1.3കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും സുഹൃത്തും പിടിയിൽ
ചൂതാട്ട സംഘാടകർക്കൊപ്പം റെഡ്ഡി പിറന്നാളാഘോഷിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേകുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യമുയർന്നു. അന്വേഷണത്തെ തുടർന്നാണ് പോലീസുകാരനെ സസ്പെൻഡ് ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവിട്ടത്.
Discussion about this post