ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ കര്‍ണാടകയില്‍ ഇന്ന് 14 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുകയാണ്. ബാക്കി 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് ഏഴിന് നടക്കും. നടന്‍ പ്രകാശ് രാജും ബംഗളൂരുവില്‍ വോട്ട് രേഖപ്പെടുത്തി.
കഴിഞ്ഞ പത്ത് വര്‍ഷം രാജ്യം കണ്ട വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം മൂലം മാറ്റത്തിനായി താന്‍ വോട്ട് ചെയ്‌തെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ബംഗളൂരുവിലെ പോളിങ് സ്റ്റേഷനിലെത്തിയാണ് പ്രകാശ് രാജ് വോട്ട് ചെയ്തത്.
‘എന്റെ വോട്ട്, എന്നെ പ്രതിനിധീകരിക്കുന്നവരെ തെരഞ്ഞെടുക്കാനും പാര്‍ലമെന്റില്‍ ആര് എന്റെ ശബ്ദമാവണം എന്നതിനുമുള്ള എന്റെ അവകാശമാണ്. നിങ്ങള്‍ വിശ്വസിക്കുന്ന ഒരു സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ഞാന്‍ വിശ്വസിക്കുന്ന സ്ഥാനാര്‍ഥിക്ക് ഞാന്‍ വോട്ട് ചെയ്തു. കഴിഞ്ഞ ദശകത്തില്‍ നാം കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാന്‍ കൊണ്ടുവന്ന പ്രകടന പത്രികയ്ക്കും മാറ്റത്തിനുമായി ഞാന്‍ വോട്ട് ചെയ്തു’- പ്രകാശ് രാജ് പറഞ്ഞു.
Discussion about this post