ബരാബങ്കി: സഹോദരിയുടെ വിവാഹത്തിന് സമ്മാനം വാങ്ങി നല്‍കിയതിന് യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി ഭാര്യയും സഹോദരന്മാരും. ഉത്തര്‍പ്രദേശിലെ ബരാബങ്കി എന്ന ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം.
മുപ്പത്തിയഞ്ചുകാരനായ ചന്ദ്ര പ്രകാശ് മിശ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. ചന്ദ്ര പ്രകാശിന്റെ സഹോദരിയുടെ വിവാഹം വരുന്ന ഏപ്രില്‍ 26നാണ് നിശ്ചയിച്ചത്.
സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണ്ണ മോതിരവും ടിവിയുമാണ് ചന്ദ്ര പ്രകാശ് സമ്മാനമായി നല്‍കിയത്. എന്നാല്‍, സഹോദരിക്ക് സമ്മാനം നല്‍കുന്നതിനോട് ഭാര്യ ചാബിക്ക് ആദ്യമേ എതിര്‍പ്പായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
സഹോദരിക്ക് സമ്മാനമൊന്നും നല്‍കേണ്ടെന്ന് ഭാര്യ ശാഠ്യം പിടിച്ചു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ പല തവണ വഴക്കായിരുന്നു. എന്നാല്‍ ഭാര്യയുടെ വാക്ക് കേള്‍ക്കാതെ ചന്ദ്ര പ്രകാശ് തന്റെ സഹോദരിക്ക് സമ്മാനം നല്‍കാനായി സ്വര്‍ണ മോതിരവും ടിവിയും വാങ്ങി.
സംഭവം അറിഞ്ഞതോടെ ഭാര്യ ഭര്‍ത്താവുമായി വഴക്കിട്ടു. പിന്നാലെ തന്റെ സഹോദരങ്ങളെ വിളിച്ചു വരുത്തി ചന്ദ്ര പ്രകാശിനെ ആക്രമിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വടികൊണ്ടും ഇഷ്ടിക കൊണ്ടും തലക്ക് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Discussion about this post