തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു

മുംബൈ: തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ യവത്മാളിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്.

nithin gadkari|bignewslive

നിതിന്‍ ഗഡ്കരി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു കുഴഞ്ഞുവീണത്. ഉടന്‍തന്നെ സ്റ്റേജിലുണ്ടായ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ താങ്ങിയെടുത്തു.

also read:മദ്യപിച്ചെത്തി വഴക്ക്, ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി 38കാരന്‍, അറസ്റ്റില്‍

അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. നിലവില്‍ അദ്ദേഹം ആരോഗ്യവാനാണെന്നാണ് വിവരം. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ജനവിധി തേടിയ മണ്ഡലമായ നാഗ്പുരിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ഗഡ്കരി.

nithin gadkari|bignewslive

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ.

Exit mobile version