ന്യൂഡൽഹി: നടനും ബിജെപി എംപിയുമായ രവി കിഷൻ തന്റെ പിതാവാണെന്ന അവകാശവാദവുമായി നടി ഷിന്നോവ രംഗത്ത്. നേരത്തെ, രവി കിഷനുമായുള്ള ബന്ധത്തിൽ തനിക്ക് ഒരു മകൾ ജനിച്ചെന്നും മകളുടെ പിതൃത്വം രവി കിഷൻ അംഗീകരിക്കുന്നില്ലെന്നും ആരോപിച്ച് അപർണ താക്കൂർ എന്ന സ്ത്രീ രംഗത്ത് വന്നിരുന്നു. രവി കിഷൻ തന്നെ വിവാഹം കഴിച്ചെന്നാണ് അപർണ താക്കൂർ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് അപർണ പറഞ്ഞത് സത്യമാണെന്നും തന്നെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് അപർണയുടെ മകളും നടിയുമായ ഷിന്നോവ രംഗത്തെത്തിയത്.
തങ്ങൾ ഡിഎൻഎ ടെസ്റ്റിന് തയ്യാറാണെന്നും ഷിന്നോവ പറഞ്ഞു. ഡിഎൻഎ ടെസ്റ്റ് നടത്തുന്നതിനായി ബോംബൈ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അവർ സാമൂഹിക മാധ്യമങ്ങളിൽ ഒരു വീഡിയോയും പങ്കിട്ടിരുന്നു.
”ബഹുമാനപ്പെട്ട യോഗിജി (യോഗി ആദിത്യനാഥ്). ഞാൻ നടനും എംപിയുമായ രവി കിഷന്റെ മകളാണ്. എനിക്കും എന്റെ അമ്മയ്ക്കും കുറച്ച് സമയം താങ്കൾ അനുവദിക്കുകയാണെങ്കിൽ എല്ലാ തെളിവുകളുമായി ഞാൻ വരാം. അതിന് ശേഷം താങ്കൾക്ക് എന്തു വേണമെങ്കിലും തീരുമാനിക്കാം”- എന്നാണ് ഷിന്നോവ പറയുന്നത്.
ALSO READ- രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് ഏഴാം ക്ലാസുകാരന്: വൈറലായി കുട്ടി അനൗണ്സര് യാസീന്‍
ഇതിനിടെ, ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് രവി കിഷൻ. പണം തട്ടിയെടുക്കാനുള്ള അടവാണ് ഇതെന്നും ബലാത്സംഗത്തിന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. ഇരുപത് കോടിയാണ് അപർണ ആവശ്യപ്പെട്ടതെന്നാണ് രവി കിഷന്റെ അഭിഭാഷകർ പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഖൊരക്പൂരിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് രവി കിഷൻ.
Discussion about this post