പീഡനശ്രമത്തിനെ അതിജീവിയ്ക്കുന്നതിനിടെ കൈ കാലുകള്‍ നഷ്ടമായി: തളരാതെ പരീക്ഷയെഴുതി, മികച്ച വിജയം നേടി പ്ലസ്ടു വിദ്യാര്‍ഥിനി

റായ്ബറേലി: പീഡനശ്രമത്തിനെ അതിജീവിച്ച് പ്ലസ്ടു പരീക്ഷയെഴുതി മികച്ച വിജയം നേടി പതിനേഴുകാരി. ഉത്തര്‍പ്രദേശിലെ പതിനേഴുകാരിയാണ് വെല്ലുവിളികളെ അതിജീവിച്ച് സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കി മുന്നേറുന്നത്. 63.8% മാര്‍ക്കോടെയാണ് പെണ്‍കുട്ടി പ്ലസ് ടു പരീക്ഷ പാസായത്.

കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ദിനത്തിലാണ് ട്രെയിനില്‍ വച്ച് പീഡനശ്രമമുണ്ടായത്. ഒക്ടോബര്‍ 10-ന് സിബി ഗഞ്ച് ടൗണിലെ ഒരു കോച്ചിംഗ് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. പീഡനശ്രമം തടഞ്ഞതിനെ തുടര്‍ന്ന് പ്രതി കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. കൈകാലുകള്‍ നഷ്ടമായ പെണ്‍കുട്ടി നവംബര്‍ 12-ന് ആശുപത്രി വിട്ടു.

പക്ഷേ അവള്‍ തളര്‍ന്നില്ല, പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ തുടങ്ങി. ഡോക്ടറാവുക എന്ന അവളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പരിശ്രമിച്ചു. ‘ഒരു കൈകൊണ്ട് ഡയഗ്രമുകള്‍ നിര്‍മ്മിക്കാനുള്‍പ്പെടെ ഞാന്‍ പാടുപെടുകയായിരുന്നു. എന്നാല്‍ ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറിന്റെ സഹായത്താല്‍ എനിക്ക് തടസ്സങ്ങള്‍ തരണം ചെയ്യാന്‍ കഴിഞ്ഞു. എനിക്ക് കൃത്രിമ കൈകാലുകള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ സഹായത്തില്‍ നന്ദിയുണ്ട്’, പെണ്‍കുട്ടി പറഞ്ഞു.

Exit mobile version