ലഖ്നോ: ഉത്തർപ്രദേശിലെ മീററ്റിൽ ബിജെപി സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വ്യാപകകവർച്ച. സ്ഥാനാർഥിയായ അരുൺ ഗോവിലിന്റെപ്രചാരണ റാലിക്കിടെയാണ് സംഭവം. റാലിയിൽ പങ്കെടുത്ത പ്രവർത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും മാധ്യമപ്രവർത്തകരുമടക്കം പോക്കറ്റടിക്കിരയായി.
‘രാമായണം’ സീരിയലിൽ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബിജെപി സ്ഥാനാർഥിയായ അരുൺ ഗോവിൽ. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു ഗോവിൽ മീററ്റിൽ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനിൽ ലാഹ്രി എന്നിവർ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് പോക്കറ്റടി നടന്നത്.
ബിജെപി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈൽ ഫോൺ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. വ്യാപാരിയായ കുൽഭൂഷൺ എന്നയാൾ 36,000 രൂപ നഷ്ടപ്പെട്ടതായി കാണിച്ച് പോലീസിൽ പരാതി നൽകി. റാലി കണ്ടപ്പോൾ കടയിൽ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്നും ഈ സമയത്ത് കടയിലെ പണം പോക്കറ്റിൽ വെച്ചിരുന്നു. ഇത് നഷ്ടപ്പെട്ടെന്നുമാണ് വ്യാപാരിയുടെ പരാതി.
This is a perfect example of how BJP loots nation in the name Jai Sriram!
A shop owner in Meetut lost his money when he went to greet BJP Arun Govil and his workers, listen to him 👇🏽👇🏽 pic.twitter.com/3wzHFO8e6F
— Vijay Thottathil (@vijaythottathil) April 23, 2024
റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കൾ കടന്നുകയറിയെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. ഇതിനിടെ, മോഷണസംഭവങ്ങളിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post