ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലേതുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. തമിഴ്നാട്, രാജസ്ഥാന്, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നവയില്‍ ഉള്‍പ്പെടുന്നുണ്ട്.
തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. എട്ട് കേന്ദ്ര മന്ത്രിമാര്‍ രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഒരു മുന്‍ ഗവര്‍ണര്‍ എന്നിവരടക്കം 1625 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഭൂപേന്ദര്‍ യാദവ്, അര്ജുന് റാം മേഘ്വാള്, സര്‍ബാനന്ദ സോനോവാള്‍, കിരണ്‍ റിജിജു, ചിരാഗ് പാസ്വാന്, നകുല്‍ നാഥ്, കെ അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജന്, കനിമൊഴി കരുണാനിധി, ജിതിന് പ്രസാദ, ഭൂപേന്ദ്ര യാദവ്, കാര്‍ത്തി ചിദംബരം, ബിപ്ലബ് ദേബ് തുടങ്ങിയവരാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന നേതാക്കള്‍.
തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളുള്‍പ്പടെ 102 ലോക്സഭാ സീറ്റുകളിലേക്കാണ് ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ചെന്നൈ നോര്‍ത്ത് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ആവേശകരമായ മത്സരമാണ് നടക്കുന്നത്. തമിഴ്നാട്ടില്‍ 950 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
It is an important day today, as the first phase of voting is taking place in the country. I appeal to all the voters who are voting in this phase to vote in large numbers because every vote of yours has the power to create a secure, developed, and self-reliant India. Your vote…
— Amit Shah (Modi Ka Parivar) (@AmitShah) April 19, 2024
Discussion about this post