ബംഗളൂരു: കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്.
ഞെട്ടിയ്പ്പിക്കുന്ന ദൃശ്യത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം അരലക്ഷത്തിന് മുകളില്‍ ആളുകളാണ് കണ്ടത്. വീഡിയോയില്‍ കുട്ടിയുടെ അച്ഛനാണ് വണ്ടി ഓടിക്കുന്നത്. പിന്നിലിരിക്കുന്ന അമ്മ ഹെല്‍മറ്റ് വച്ചിട്ടില്ലെന്ന് മാത്രമല്ല, കുട്ടിയെ നിര്‍ത്തിയിരിക്കുന്നത് വണ്ടിയുടെ ഫുട്ട്റെസ്റ്റിലുമാണ്. സ്കൂട്ടര്‍ ഓടിച്ച മാതാപിതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നു. വീഡിയോയില്‍ അച്ചനെ ശരിയായ രീതിയില്‍ കാണാത്തതിനാല്‍ അമ്മയ്ക്കെതിരെയാണ് വിമര്‍ശനം നിറയുന്നത്.
വീഡിയോ പങ്കുവച്ചുകൊണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിനെ ടാഗ് ചെയ്യുന്നവരും നിരവധിയാണ്. അതേസമയം എപ്രില്‍ 13നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നതെന്നും ബംഗളൂരു വൈറ്റ് ഫീല്‍ഡില്‍ നിന്നുള്ള വീഡിയോയാണെന്നും മറ്റൊരു എക്സ് ഉപയോക്താവ് കുറിച്ചു. ഒപ്പം വാഹനത്തിന്റെ നമ്പറും പങ്കുവച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ഭൂരിഭാഗവും പറയുന്നത്.
How Stupid parents can be??
This video was captured on 13-04-2024(yesterday) 9:15pm @ Graphite India , whilefield Bengaluru.
Will there be any action taken on these parents?
Vehicle number : KA 05 HW 8193 @blrcitytraffic @BlrCityPolice @3rdEyeDude pic.twitter.com/V0ewNzdgIN— Shivanand (@Shivanand07_) April 14, 2024
Discussion about this post