ലഖ്നൗ: അയോധ്യ ക്ഷേത്രത്തിലെ രാംലല്ല വിഗ്രഹം അണിഞ്ഞ സൂര്യതിലകം ടാബ്ലെറ്റിൽ കണ്ടുതൊഴുത് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ പോലെ തനിക്കും ഇത് വളരെ വികാരനിർഭരമായ നിമിഷമാണെന്ന് ചിത്രങ്ങൾ സഹിതം അദ്ദേഹം എക്സിൽ കുറിച്ചു.
‘നൽബരി റാലിക്ക് ശേഷം ഞാൻ സൂര്യതിലകം കണ്ടു. കോടിക്കണക്കിന് ഇന്ത്യക്കാരെപ്പോലെ എനിക്കും ഇത് വികാരനിർഭരമായ നിമിഷമാണ്. സൂര്യതിലകം നമ്മുടെ ജീവിതത്തിൽ ശക്തിപകരട്ടെ, അത് നമ്മുടെ രാജ്യത്തെ കീർത്തിയുടെ ഉയരങ്ങളിലെത്തിക്കട്ടെ’- മോഡി എക്സിൽ കുറിച്ചതിങ്ങനെ.
സൂര്യന്റെ രശ്മികൾ രാംലല്ലയുടെ നെറ്റിയിൽ പതിക്കുന്ന വിധത്തിൽ ക്രമീകരിച്ചാണ് സൂര്യതിലകം ഒരുക്കിയത്. ഇത് കണ്ണാടികളും ലെൻസും ഉപയോഗിച്ചാണ് സാധ്യമാക്കിയത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സൂര്യതിലകം അണിഞ്ഞ് നിൽക്കുന്ന രാമവിഗ്രഹത്തിന്റെ ദർശനം നടന്നത്.
Discussion about this post