ചെന്നൈ: തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മധുരം നല്കി തുടക്കം കുറിച്ച്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി എംകെ സ്റ്റാലിന് മൈസൂര്‍ പാക്കിന്റെ മധുരം പകരുന്ന രാഹുലിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
‘തമിഴ്നാട്ടിലെ പ്രചാരണത്തിന് മധുരം പകരുന്നു. എന്റെ സഹോദരന് സ്റ്റാലിനായി കുറച്ച് മൈസൂര്‍ പാക്ക് വാങ്ങി!’ എന്ന ക്യാപ്ഷനോടെയാണ് രാഹുല്‍ വീഡിയോ പങ്കുവെച്ചത്. എത്ര ഓടി നടന്നാലും രാഹുല്‍ ഊര്ജ്ജസ്വലത കൈവിടാറില്ല. ഡിവൈഡര്‍ ചാടികടന്നാണ് രാഹുല്‍ ബേക്കറിയിലേക്ക് കടന്നത്. ശേഷം നേതാക്കളുടെ നിര്‍ദേശപ്രകാരം മൈസൂര്‍ പാക്ക് വാങ്ങുകയും സ്റ്റാലിന് കൈമാറുകയുമായിരുന്നു. സ്റ്റാലിനെ ആശ്ലേഷിച്ച് മധുരം കൈമാറുന്നതാണ് വീഡിയോ.
രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മട്ടണ്‍ കറി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് മധുരം കൈമാറുന്ന വീഡിയോ രാഹുല്‍ പങ്കുവെച്ചത്. എന്ത് ഭക്ഷണം കഴിക്കണമെന്നത് തീരുമാനിക്കാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ രാഹുല്‍ ശ്രാവണ മാസം മട്ടന്‍ കറി നിര്‍മിച്ച് വീഡിയോ ഉണ്ടാക്കിയെന്നായിരുന്നു മോഡി വിമര്സിച്ചത്.
Discussion about this post