നിയന്ത്രണം വിട്ട ബസ് 50അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 12 പേര്‍ക്ക് ദാരുണാന്ത്യം

ദുര്‍ഗ്: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം. അപകടത്തില്‍ 14പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് 50അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

40 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

also read:കുട്ടികള്‍ എല്ലാം അറിയണമെന്ന് വികാരി, കേരള സ്റ്റോറിക്ക് ബദലായി മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പള്ളിയില്‍ പ്രദര്‍ശിപ്പിക്കും

ഖുംഹാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖാപ്രി ഗ്രാമത്തില്‍ രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. സ്വകാര്യ ഡിസ്റ്റിലറിയിലെ ജീവനക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.

ഖനിയില്‍ നിന്നുള്ള പാറപ്പൊടിക്ക് സമാനമായ നിര്‍മ്മാണ സാമഗ്രഹി ശേഖരിച്ചതിന് ശേഷം ബാക്കിയാവുന്ന 40 അടിയിലേറെ ആഴമുള്ള കുഴിയിലേക്കാണ് ബസ് നിയന്ത്രണം വിട്ട് തെറിച്ചത്.

also read;യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു, അപകടം ഉത്സവം കണ്ട് മടങ്ങവെ

പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരില്‍ 12 പേരെ റായ്പൂരിലെ എയിംസിലേക്കാണ് മാറ്റിയിരിക്കുന്നത്.

Exit mobile version