മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ഗുര്‍മീത് റാം റഹീം സിങിനെതിരായ വിധി ഇന്ന്

പഞ്ച്ഗുള സിബിഐ പ്രത്യേക കോടതിയിലാണ് വിധി പറയുക

പഞ്ചാബ്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് പ്രതിയായ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകക്കേസില്‍ വിധി ഇന്ന്. മാധ്യമ പ്രവര്‍ത്തകനായ റാം ചന്തര്‍ ഛത്രപതി 2002ല്‍ കൊല്ലപ്പെടാന്‍ കാരണം ആള്‍ദൈവമായ ഗുര്‍മീത് സിങാണെന്ന് ആദ്യമേ ആരോപണമുണ്ടായിരുന്നു.

പഞ്ച്ഗുള സിബിഐ പ്രത്യേക കോടതിയിലാണ് വിധി പറയുക. ജഡ്ജി ജഗ്ദീപ് സിങ്ങാണ് വിധി പ്രസ്താവിക്കുക. 2017 ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം റാം റഹീം സിങ് ഇപ്പോള്‍ ജയിലിലാണ്. കൊല്ലപ്പെട്ട മധ്യമപ്രവര്‍ത്തകന്‍ പൂരാ സച്ച് ദിനപത്രത്തിന്റെ എഡിറ്ററായിരുന്നു.

Exit mobile version