ചെന്നൈയിൽ ട്രെയിനിൽ നിന്നും പിടിച്ചെടുത്തത് നാല് കോടി രൂപ; ബിജെപി സ്താനാർഥിക്കായി എത്തിച്ചതെന്ന മൊഴി; ബിജെപി പ്രവർത്തകൻ പിടിയിൽ

തമിഴ്‌നാട്: ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡ് പിടിച്ചെടുത്തു. താംബരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പണം പിടിച്ചത്. ഈ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിലായി.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡ് റെയ്ഡ് നടത്തയത്. പരിശോധനയില് പണം പിടിച്ചെടുക്കുകയായിരുന്നു.

ഇന്നലെ രാത്രിയിൽ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്‌മെന്റിൽ നിന്ന് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു.

ALSO READ- ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം, അച്ഛനും മകനും ദാരുണാന്ത്യം, അപകടം ക്ഷേത്രദര്‍ശനത്തിനായി പോകുന്നതിനിടെ

അതേസമയം, ഈ പണം ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Exit mobile version