എട്ടാം ക്ലാസുകാരനെ മര്‍ദിച്ചു, സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റി സഹപാഠികള്‍, നടുക്കം

ന്യൂഡല്‍ഹി: സഹപാഠികള്‍ ചേര്‍ന്ന് എട്ടാം ക്ലാസുകാരനെ മര്‍ദിക്കുകയും സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റിയതായും പരാതി. സംഭവത്തില്‍ സംഘത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു.

ഡല്‍ഹിയില്‍ മാര്‍ച്ച് 18നാണ് സംഭവം.മര്‍ദനമേറ്റ കുട്ടിയുടെ കുടുംബമാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 13ന് സഹപാഠികളും മര്‍ദനമേറ്റ കുട്ടിയും തമ്മില്‍ നേരിയ കൈയാങ്കളി നടന്നിരുന്നു.

also read;‘കുഞ്ഞുങ്ങളുടെ ജനനരജിസ്‌ട്രേഷന് ഇനി മുതൽ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണം’; കരട് ചട്ടം പുറത്തിറക്കി കേന്ദ്രസർക്കാർ

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 18ന് കുട്ടിയെ ക്രൂരമായി മര്‍ദിച്ചിത്.മര്‍ദനവിവരം പുറത്തുപറഞ്ഞാല്‍ ഇതേ സ്‌കൂളില്‍ പഠിക്കുന്ന സഹോദരി അനുഭവിക്കേണ്ടിവരുമെന്നും സഹപാഠികള്‍ ഭീഷണിപ്പെടുത്തിയതായി കുട്ടി മൊഴി നല്‍കി.

കൂട്ടിയെ 20ന് വയറുവേദനയെ തുടര്‍ന്ന് സമീപത്തുള്ള ഡോക്ടറെ കാണിച്ചു. വേദന കുറയാത്തതിനെ തുടര്‍ന്ന് 28ന് ആശുപത്രിയിലെത്തിച്ച വിദ്യാര്‍ത്ഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

മലദ്വാരത്തിലേക്ക് വടിപോലുള്ള എന്തോ സാധനം കുത്തിക്കയറ്റിയത് വഴി ഗുരുതരമായ പരിക്കാണുണ്ടായതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം ബോധം വീണ്ടെടുത്തതോടെയാണ് കുട്ടി നടന്ന വിവരങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞത്. ഐപിസി, പോക്‌സോ നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.

Exit mobile version