ഭോപ്പാല്‍: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് ചൊല്ല്, മനസ്സുകള്‍ തമ്മില്‍ അടുത്താല്‍ പിന്നെ ഒരു നോട്ടവുമില്ല. ഇന്‍സ്റ്റഗ്രാമിലെ റീല്‍ വീഡിയോ കണ്ട് എണ്‍പതുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചിരിക്കുകയാണ് യുവതിയാണ് സോഷ്യലിടത്ത് ശ്രദ്ധ നേടുന്നത്.
മഹാരാഷ്ട്ര സ്വദേശിനിയായ ഷീലയും മധ്യപ്രദേശ് സ്വദേശിയായ ബാലുറാമുമാണ് ആ വൈറല്‍ പ്രണയ ജോഡികള്‍. ഇന്‍സ്റ്റഗ്രാമില്‍ തമാശ വീഡിയോകള്‍ നിര്‍മ്മിച്ച് പ്രശസ്തനായ വ്യക്തിയാണ് ബാലുറാം. ഇരുവരുടെയും പ്രണയ കഥ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
നാല് മക്കളുടെ പിതാവായ ബാലുറാം ഭാര്യ മരിച്ചതോടെ വിഷാദ രോഗത്തിലാകുകയായിരുന്നു. തുടര്‍ന്ന് വിഷ്ണു ഗുജ്ജാര്‍ എന്നയാളുടെ സഹായത്തോടെയാണ് സോഷ്യലിടത്ത് സജീവമായത്. റീലുകള്‍ നിര്‍മിച്ച് സമയം ചെലവിട്ടു. ഇവരുടെയും വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാവുകയും ബാലുറാം ‘ബാലു ബാ’ എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി.
ഇതിനിടെയാണ് മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ഷീലയെ ബാലാറാം പരിചയപ്പെടുന്നത്. ബാലാറാമിന്റെ വീഡിയോകള്‍ കണ്ട് ഇഷ്ടപ്പെട്ടാണ് ഷീല ബാലുറാമിന് ആദ്യം സന്ദേശങ്ങള്‍ അയക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കൈകാര്യം ചെയ്യാന്‍ അറിയാത്ത ബാലുറാം വിഷ്ണുവിനെ കൊണ്ടാണ് മറുപടികള്‍ തിരിച്ചയച്ചത്. ബാലുറാമിന്റെ സന്ദേശങ്ങളില്‍ ആകൃഷ്ടയായ ഷീല അദ്ദേഹത്തെ പ്രണയിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ബാലുറാമിനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post