ബംഗളൂരു: കര്‍ണാടകയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരന് അത്ഭുത രക്ഷ. കുഴല്‍കിണറില്‍ വീണ് 20 മണിക്കൂറിന് ശേഷമാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഇണ്ടി താലൂക്കിലെ ലചായന്‍ ഗ്രാമത്തിലാണ് സംഭവം. കര്‍ണാടകയിലെ വിജയപുര ജില്ലയിലെ ഇന്‍ഡി താലൂക്കില്‍ ഉള്‍പ്പെടുന്ന ലചായന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഇന്നലെ വൈകിട്ടാണ് കുട്ടി കുഴല്‍കിണറില്‍ വീണത്. ഏകദേശം 20 മണിക്കൂറോളം കുട്ടി കുഴല്‍ക്കിണറിനുള്ളില്‍ അകപ്പെട്ടിരുന്നു. 16 അടി താഴ്ചയില്‍ നിന്നുമാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വീടിന് സമീപം കളിക്കാനായി പോയിരുന്ന കുട്ടി കിണറില്‍ വീണതാവാമെന്നാണ് പോലീസ് നിഗമനം.
കുട്ടിയുടെ കരച്ചില്‍ കേട്ട പ്രദേശ വാസിയാണ് നാട്ടുകാരെയും പ്രദേശത്തെ വീടുകളിലും വിവരമറിയിച്ചത്. വൈകുന്നേരം 6.30ഓടെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഉച്ചയ്ക്ക് അവസാനിച്ചത് തുടങ്ങി. പോലീസ്, റവന്യൂ വകുപ്പ്, താലൂക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്‌സ് തുടങ്ങിയവയില്‍ നിന്നുള്ള സംഘങ്ങളെല്ലാം സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടിയുടെ ശബ്ദം കേള്‍ക്കാതെയായി. എന്നാല്‍, ചലനം കണ്ടെത്തിയിരുന്നു. പൈപ്പിലൂടെയാണ് കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നു.