‘അത് തലച്ചോറ് കൊണ്ട് ചിന്തിക്കാൻ കഴിയാത്ത കാലം’; ചെറുപ്പത്തിൽ ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നെന്ന് എഴുത്തുകാരൻ ജയമോഹനൻ

പ്രശസ്ത എഴുത്തുകാരനും സിനിമാപ്രവർത്തകനുമായ ബി ജയമോഹനൻ തന്റെ ആർഎസ്എസ് പശ്ചാത്തലത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ചെറുപ്പക്കാലത്ത് താൻ ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നു എന്നാണ് ജയമോഹന്റെ തുറന്നുപറച്ചിൽ. എന്നാൽ ആ കാലം തലച്ചോറ് കൊണ്ട് ചിന്തിക്കാൻ കഴിയാത്ത കാലമായിരുന്നു എന്നും കുറെ കാലം കഴിഞ്ഞപ്പോൾ രാജ്യത്തെ കുറിച്ചും അതിന്റെ മഹത്തായ പാരമ്പര്യത്തെ കുറിച്ചും മനസിലാക്കിയെന്നും അതോടെ ആർഎസ്എസ് ഉപേക്ഷിച്ചെന്നും ജയമോഹൻ വ്യക്തമാക്കി.

ഇന്ത്യയുടെ സാംസ്‌കാരിക ഭൂപടങ്ങളിലൂടെയെല്ലാം യാത്ര ചെയ്തു. അങ്ങനെ പരിപൂർണമായും ആർഎസ്എസ് വിട്ടു. കാരണം താനൊരു എഴുത്തുകാരനാണെന്നും ജയമോഹൻ പറഞ്ഞു.

എല്ലാ ഹൈന്ദവരെയും ഹിന്ദുത്വ സംഘപരിവാറിന്റെ പാളയത്തിലേക്ക് ചവിട്ടിത്തള്ളുകയാണ് രാഷ്ട്രീയക്കാർ. ഹൈന്ദവ ധർമവും ഹിന്ദുത്വവും രണ്ടാണ്. സംഘപരിവാറിന്റെ ഹിന്ദുത്വം വേറെയാണെന്ന് ഹൈന്ദവ വിശ്വാസികളോട് ആവർത്തിച്ചു പറയുകയാണ് പുരോഗമന സ്വഭാവമുള്ളവർ ചെയ്യേണ്ടതെന്നും ജയമോഹൻ വിശദീകരിച്ചു.

ALSO READ- യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു;ഇടതുമുന്നണിക്ക് ഇതുവരെ ഒരുപിന്തുണയും നൽകിയിട്ടില്ല; മുസ്ലിം ലീഗ് രാഷ്ട്രീ ബദലല്ലെന്നും എസ്ഡിപിഐ

അടുത്തകാലത്ത് മലയാളത്തിൽ നിന്നും സൂപ്പർഹിറ്റായി മാറിയ ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനെ അവഹേളിക്കുകയും മലയാളികളെ വിമർശിക്കുകയും ചെയ്താണ് ജയമോഹൻ വാർത്തകളിലിടം പിടിച്ചത്. ഈ സമയത്ത് ജയമോഹൻ സംഘപരിവാറുകാരനാണെന്ന് പലരും വിമർശിച്ചിരുന്നു.

Exit mobile version