ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ മാറ്റയതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
സ്വന്തം കള്ളങ്ങളുടെ തടവറയിലാണ് നരേന്ദ്ര മോഡിയെന്നും
അതുകൊണ്ടാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കൂടാതെ മുപ്പതിനായിരം കോടി രൂപ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ നിന്ന് മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്കിയ ആളാണ് മോഡിയെന്നും ഇത് അന്വേഷിക്കപ്പെടുമെന്ന ഭയത്താല്‍ പ്രധാനമന്ത്രിക്ക് ഉറങ്ങാന്‍ സാധിക്കില്ലെന്നും രാഹുല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിമര്‍ശിച്ചു.
Fear is now rampaging through Mr Modi’s mind. He can’t sleep. He stole 30,000Cr from the IAF and gave it to Anil Ambani. Sacking the CBI Chief #AlokVerma twice in a row, clearly shows that he is now a prisoner of his own lies.
Satyamev Jayate.
— Rahul Gandhi (@RahulGandhi) January 10, 2019
Discussion about this post