ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ വിദഗ്ധരെയൊന്നും മാനിക്കാത്ത പ്രധാനമന്ത്രി ആരെയും വകവയ്ക്കുന്നില്ല, എല്ലാ അറിവും തനിക്കുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. ഒരു സ്ഥാപനം അറിവുകളുടെ സംഭരണിയാണ്. സുപ്രീംകോടതി, റിസര്‍വ് ബാങ്ക്, തിരഞ്ഞെടുപ്പ് കമ്മിഷന് എന്നിവയ്ക്കെല്ലാം മറ്റാര്‍ക്കുമില്ലാത്ത അറിവുകളുണ്ട്. അവയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള സ്ഥലം നല്കുകയാണു പ്രധാനമന്ത്രി ചെയ്യേണ്ടത്- അഭിമുഖത്തില്‍ രാഹുല്‍ പറയുന്നു.
ഈ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ സ്വത്തുക്കളാണ്. അല്ലാതെ ബാധ്യതകളല്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരാജയപ്പെടുത്തുകയെന്നതാണു ആദ്യ ലക്ഷ്യം. പല സംസ്ഥാനങ്ങളിലും ഞങ്ങള്‍ അതി ശക്തരാണ്. ബിജെപിക്കെതിരെ ശക്തമായ വെല്ലുവിളിയും ഉയര്‍ത്തുന്നു. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, തമിഴ്നാട്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ സഖ്യസാധ്യതകളുണ്ട്. ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസിന് പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. യുപിയിലെ പാര്‍ട്ടിയുടെ പ്രകടനത്തില്‍ ആത്മവിശ്വാസമുണ്ടെന്നും രാഹുല്‍ അവകാശപ്പെട്ടു.
യുപിയില്‍ കോണ്‍ഗ്രസിനെ വിലകുറച്ചുകാണുന്നതു തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നോടു സംസാരിക്കുന്നില്ല. ഹലോ എന്നു മാത്രമാണ് അദ്ദേഹം പറയുന്നതെന്നും രാഹുല്‍ ആരോപിച്ചു.
Discussion about this post