‘മത്സരിക്കാൻ പണമില്ല’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള ആവശ്യം നിരസിച്ചെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാത്തിന് കാരണം കൈയ്യിൽ പണമില്ലാത്തതുകൊണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ. തന്റെ കൈയ്യിൽ മത്സരിക്കാൻ ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാൽ സ്ഥാനാർഥിയാകാനുള്ള പാർട്ടിയുടെ ആവശ്യം നിരസിച്ചെന്നാണ് നിർമല വെളിപ്പെടുത്തിയത്.

ആന്ധ്രപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കാൻ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ തനിക്ക് അവസരം നൽകിയിരുന്നെന്നും അവർ പറഞ്ഞു. ഒരു ആഴ്ചയോ പത്ത് ദിവസമോ ആലോചിച്ച ശേഷമാണ് താൻ മത്സരിക്കാനില്ലെന്ന് പറഞ്ഞത്. തന്റെ കൈയിൽ അത്ര പണമില്ല.

തനിക്ക് ആന്ധ്രയിലും തമിഴ്നാട്ടിലും മത്സരിക്കുന്നതിലും പ്രശ്നമുണ്ടായിരുന്നു. അവിടങ്ങളിൽ സമുദായവും മതവും വിജയസാധ്യതയ്ക്കുള്ള ഒരു മാനദണ്ഡമാണ്. അത്തരം കാര്യങ്ങൾ ചെയ്യാൻ തനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നും നിർമല സീതാരാമൻ ടൈംസ് നൗ ചാനലിലെ പരിപാടിയിൽ പറഞ്ഞു.

ALSO READ- എന്നും എപ്പോഴും എന്റെ കണ്ണില്‍ ‘ഗോട്ട്’ ആണ്: ആടുജീവിതത്തിനും പൃഥ്വിയ്ക്കും ആശംസകള്‍ നേര്‍ന്ന് സുപ്രിയ

നിലവിൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് നിർമല സീതാരാമൻ. മത്സരിക്കാനില്ലെങ്കിലും പാർട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അവർ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനായി തിരുവനന്തപുരത്ത് പ്രചാരണത്തിനെത്താനിരിക്കുകയാണ് നിർമല സീതാരാമൻ.

Exit mobile version