ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ വീണ്ടും ഓഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രിസഭ യോഗമാണ് വീണ്ടും ഓഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഓഡിനന്‍സിന് പകരമായി മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്ല് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു.ഈ ബില്ല് ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യ സഭയില്‍ പാസാക്കാന്‍ സാധിച്ചില്ല. ഇതെ തുടര്‍ന്നാണ് വീണ്ടും ഓഡിനന്‍സ് ഇറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
മുത്തലാക്ക് ചൊല്ലുന്ന പുരുഷന് മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയായിരുന്നു പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നത്.