ചെന്നൈ: വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുമെന്ന വിചിത്രമായ വാഗ്ദാനവുമായി തമിഴ്നാട്ടില്‍ ‘പട്ടാളി മക്കള്‍ കക്ഷി’യുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. 21 വയസിന് താഴെയുള്ളവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുമെന്നാണ് പിഎംകെ പ്രകടനപത്രികയില്‍ ഉള്ളത്.
പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെടാതിരിക്കാനാണ് ഇത്തരമൊരു പ്രകടന പത്രിക പുറത്തിറക്കിയതെന്നാണ് പിഎംകെയുടെ വിശദീകരണം. പലരും പ്രണയം നടിച്ച് പെണ്‍കുട്ടികളെ സമീപിക്കാറുണ്ട്, ഇങ്ങനെയുള്ള വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ വേണ്ടി നിയമം മൂലം ഇക്കാര്യം ഉറപ്പിക്കുമെന്നാണ് പിഎംകെയുടെ ഉറപ്പ്.
പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിയമങ്ങളുണ്ട്, അത് ഇവിടെയും നടപ്പിലാക്കുമെന്നാണ് പിഎംകെ പറയുന്നത്. തമിഴ്നാട്ടില്‍ ബിജെപിക്ക് ഒപ്പം ചേര്‍ന്ന് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പിഎംകെ ഒരുങ്ങുന്നത്.
Discussion about this post