ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ മാറ്റിയതിന് പിന്നാലെ സിബിഐ ഇടക്കാല ഡയറക്ടറിനെ നിയമിച്ചു. നാഗേശ്വര്‍ റാവുവിനെയാണ് ഇടക്കാല ഡയറക്ടറായി നിയമിച്ചത്. പുതിയ ഡയറക്ടറെ ഒരാഴ്ച്ചക്കകം തീരുമാനിക്കും. പുതിയ ഡയറക്ടറെ നിയമിക്കും വരെ നാഗേശ്വര്‍ റാവുവായിരിക്കും ഡയറക്ടര്‍ സ്ഥാനം വഹിക്കുക. അലോക വര്‍മ്മയ്ക്ക് പുതിയ ചുമതലയായി ലഭിച്ചിരിക്കുന്നത് ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് ഡിജി എന്നിവയാണ്.
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം തിരിച്ചെത്തിയ അലോക് വര്‍മ്മയെ, പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ വീണ്ടും മാറ്റാന്‍ തീരുമാനമാവുകയായിരുന്നു.