ഇൻഡോർ: വിവാഹശേഷം സിന്ദൂരമണിയുകയെന്നത് ഹിന്ദുസ്ത്രീയുടെ കടമയാണെന്നും അതുപാലിക്കാത്തത് ഭാര്യ ഭർത്താവിനോട് കാണിക്കുന്ന ക്രൂരതയാണെന്നും നിരീക്ഷിച്ച് കുടുംബകോടതി. മഹാരാഷ്ട്രയിലെ ഇൻഡോർ കുടുബ കോടതിയാണ് ഈ വിചിത്രവാദം ഉന്നയിച്ചിരിക്കുന്നത്.
അഞ്ചു വർഷമായി മാറി താമസിക്കുന്ന ഭാര്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ ഒമ്പത് പ്രകാരമാണ് ഭർത്താവ് ഹർജി നൽകിയിരിക്കുന്നത്.
ഭാര്യ കോടതിയിൽ നൽകിയ മൊഴി പ്രകാരം സിന്ദൂരമണിഞ്ഞിരുന്നില്ലന്ന് സമ്മതിക്കുന്നു. ഹിന്ദു സ്ത്രീ വിവാഹിതയാണെന്ന് തെളിയിക്കുന്നതാണ് സിന്ദൂരമെന്നും മതപരമായ കടമയാണ് അതെന്നും ഇൻഡോർ കുടുംബ കോടതി പ്രിൻസിപ്പൽ ജഡ്ജി എൻപി സിങ് വാദം പുറപ്പെടുവിച്ചു.
മാർച്ച് ഒന്നിന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം, സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്നാണ് സ്ത്രീ ആരോപിച്ചത്. എന്നാൽ വാദം കേട്ടതിന് ശേഷം ഭർത്താവിനെതിരെ തെളിവുകളൊന്നും ഇല്ലാത്തതിനാൽ ഭാര്യയോട് ഭർത്താവിനൊപ്പം പോകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
Discussion about this post