ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ വീണ്ടും നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെട്ട ഉന്നതാധികാര സമിതി യോഗത്തിലാണ്തീ രുമാനമെടുത്തത്. മല്ലികാര്‍ജുന ഖാര്‍ഗെ തീരുമാനത്തെ എതിര്‍ത്തെങ്കിലും ഇത് തള്ളിയാണ് സമിതി അലോക് വര്‍മയെ നീക്കിയത്.
സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ ശേഷം സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് അലോക് വര്‍മ്മ തിരിച്ചെത്തിയത്. സിബിഐ തലപ്പത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലായിരുന്നു സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ നീക്കിയത്.
Discussion about this post