ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാശ്മീര്‍ താഴ്വരയോടുള്ള സമീപനത്തില്‍ പ്രതിഷേധിച്ച് ഐഎഎസില്‍ നിന്നും രാജി വെച്ച ഷാഹ് ഫൈസലിനെ അഭിനന്ദിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള.
‘ബ്യൂറോക്രസിയുടെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടമാണ്, രാഷ്ട്രീയത്തിലേക്ക് സ്വാഗതം’ എന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്.
ഷായ്ക്ക് നാഷണല്‍ കോണ്‍ഫറന്‍സിലേക്കുള്ള ക്ഷണമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ നോക്കിക്കാണുന്നത്.
എന്നാല്‍ താന്‍ ഷായെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചതാണെന്നും, പാര്‍ട്ടിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഷായുടേതാണെന്നും അദ്ദേഹം പിന്നീട് ട്വിറ്ററില്‍ കുറിച്ചു.
Discussion about this post