ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനുപിന്നിൽ അഹങ്കാരിയായ പ്രധാനമന്ത്രിയെന്ന് ഭാര്യ സുനിത കെജരിവാൾ. എല്ലാവരെയും ഞെരുക്കാനാണ് നരേന്ദ്ര മോഡി ശ്രമിക്കുന്നതെന്നുംഅകത്തായാലും പുറത്തായാലും രാജ്യത്തിനുവേണ്ടി ഉഴിഞ്ഞവച്ചതാണ് കെജരിവാളിന്റെ ജീവിതമെന്നും സുനിത പ്രതികരിച്ചു.
‘മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ അധികാരത്തിന്റെ അഹങ്കാരത്തിൽ മോഡി അറസ്റ്റ് ചെയ്തു. അദ്ദേഹം എല്ലാവരേയും തകർക്കാൻ ശ്രമിക്കുന്നു. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. അകത്തായാലും പുറത്തായാലും കെജ്രിവാൾ തന്റെ ജീവിതം രാജ്യത്തിനായി സമർപ്പിക്കുന്നു. പൊതുജനത്തിന് എല്ലാം അറിയാം. ജയ് ഹിന്ദ്,’- സുനിത കെജരിവാൾ എക്സിൽ കുറിച്ചതിങ്ങനെ.
आपके 3 बार चुने हुए मुख्यमंत्री को मोदीजी ने सत्ता के अहंकार में गिरफ़्तार करवाया।सबको crush करने में लगे हैं। यह दिल्ली के लोगो के साथ धोखा है।आपके मुख्यमंत्री हमेशा आपके साथ खड़े रहें हैं।अंदर रहें या बाहर, उनका जीवन देश को समर्पित है।जनता जनार्दन है सब जानती है।जय हिन्द🙏
— Sunita Kejriwal (@KejriwalSunita) March 22, 2024
ഡൽഹി മദ്യനയം രൂപീകരിക്കാനായി കൈക്കൂലി വാങ്ങിയെന്ന കേസിൽ, വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് പ്രതിപക്ഷസഖ്യത്തിലെ പ്രധാനി കൂടിയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സുരക്ഷാ സന്നാഹങ്ങളുമായി ഇഡിയുടെ എട്ടംഗസംഘം കെജ്രിവാളിന്റെ ഡൽഹിയിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള ഔദ്യോഗികവസതിയിൽ എത്തിയത്. ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ കെജരിവാളിനെ പത്ത് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു.
Discussion about this post