പാറ്റ്‌ന: ബിഹാറിലെ സുപോളില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് അടിയന്തിര രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏകദേശം 30 പേര്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
984 കോടി ചെലവില്‍ കോസി നദിക്ക് കുറുകെ നിര്‍മാണം പുരോഗമിക്കുകയായിരുന്ന പാലമാണ് തകര്‍ന്നു വീണത്. ഇന്ന് രാവിലെ ആയിരുന്നു സംഭവമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ കുമാര്‍ പറഞ്ഞു.