ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. വിവാദമായ മദ്യ നയ കേസിലാണ് അറസ്റ്റ്. അദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
വസതിക്ക് പുറത്ത് എഎപി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. ഒരു മണിക്കൂര്‍ നേരം ചോദ്യം ചെയ്തിരുന്നു.
also read:മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജരിവാളിന്റെ വീട്ടില്‍ ഇഡി സംഘം
നിലവില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡല്‍ഹി പൊലീസ് ശ്രമം തുടങ്ങി. ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം കൊണ്ടുപോകും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി.
Discussion about this post