ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ അരവിന്ദ് കെജരിവാളിന്റെ വീട്ടില്‍ ഇഡി സംഘമെത്തി. ഡല്‍ഹി പോലീസിലെ ഡിസിപി റാങ്ക് ഉദ്യോഗസ്ഥനും വീടിന് മുന്നില്‍ ഡല്‍ഹി ഹൈക്കോടതി അറസ്റ്റ് തടയാന്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും സമന്‍സ് നല്‍കാനാണ് എത്തിയതെന്ന് സൂചന. കെജ്രിവാളിനെ അറസ്റ്റ് ചെയ്യരുതെന്ന ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇഡി സമന്‍സുകള്‍ക്കെതിരായ ഹര്‍ജി ഏപ്രില്‍ 22ന് പരിഗണിക്കും.
കേസില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് സംഘമെത്തിയത്. 12 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളതെന്നും അവര്‍ സെര്‍ച്ച് വാറന്റുമായി വസതിക്കുള്ളിലാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.