ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തവണയും രാജ്യത്ത് ഏഴ് ഘട്ടമായിട്ടായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലാണ്. ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ ജൂൺ നാലിനാണ് നടക്കുക.
തിരഞ്ഞെടുപ്പ്:
ഒന്നാം ഘട്ടം – ഏപ്രിൽ 19
രണ്ടാം ഘട്ടം – ഏപ്രിൽ 26
മൂന്നാം ഘട്ടം – മെയ് 7
നാലാം ഘട്ടം – മെയ് 13
അഞ്ചാം ഘട്ടം – മെയ് 20
ആറാം ഘട്ടം – മെയ് 25
ഏഴാം ഘട്ടം – ജൂൺ 1
വോട്ടെണ്ണൽ – ജൂൺ 4
10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി ഉദ്യോഗസ്ഥരും 55 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ എന്നിവ തെരഞ്ഞെടുപ്പിനായി ഒരുങ്ങിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
Schedule :General Election to Lok Sabha 2024#ECI #GeneralElections2024 pic.twitter.com/2fjMIsxIw3
— Election Commission of India (@ECISVEEP) March 16, 2024
കമ്മീഷൻ ഒരുക്കുക. രാജ്യത്ത് ആകെ 97 കോടി (96.8 കോടി) വോട്ടർമാരാണുള്ളത്. ഇതിൽ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളുമാണ്. 48,000 പേർ ട്രാൻസ്ജെൻഡർ വോട്ടർമാരാണ്. 1.8 കോടി പേർ കന്നി വോട്ടർമാരാണ്. ഇതിൽ 85 ലക്ഷം പെൺകുട്ടികളും 19.74 കോടി യുവാക്കളുമാണ്. 82 ലക്ഷം വോട്ടർമാർ 80 വയസ് കഴിഞ്ഞവരും രണ്ട് ലക്ഷം പേർ 100 വയസ് കഴിഞ്ഞവരുമാണ്.
543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബിജെപി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
ALSO READ- നടൻ വെങ്കടേഷ് ദഗ്ഗുബാട്ടിയുടെ മകൾ ഹായവാഹിനി വിവാഹിതയായി; വരൻ ഡോ. നിശാന്ത്
അതേസമയം, 85 വയസിന് മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി ഉള്ളവർക്കും വീടുകളിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും. കെവൈസി ആപ്പിലൂടെ സ്ഥാനാർഥികളുടെ ക്രിമിനൽ കേസുകളുടെ അടക്കം വിവരങ്ങൾ അറിയാം. വിദ്വേഷ പ്രസംഗം പാടില്ല. സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കും. ഓൺലൈൻ പണമിടപാടുകൾ നിരീക്ഷിക്കും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. ജാതിയുടെയോ മതത്തിന്റെയോ പേരിൽ വോട്ട് തേടരുത്.
General Election to Lok Sabha 2024- State wise data in each Phase#ECI #GeneralElections2024 #MCC pic.twitter.com/HPVrb23Bh7
— Election Commission of India (@ECISVEEP) March 16, 2024
ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറക്കും. പോളിങ് ബൂത്തുകളിൽ കുടിവെള്ളം, ശൗചാലയം, വീൽ ചെയർ സൗകര്യങ്ങൾ ഉറപ്പാക്കും. വിമാനത്താവളങ്ങളിൽ കർശന പരിശോധന. പ്രശ്ന ബാധിത, പ്രശ്ന സാധ്യതാ ബൂത്തുകളിൽ വെബ് കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തും. അക്രമങ്ങൾ തടയാൻ കേന്ദ്ര സേനയെ വിന്യസിക്കും. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യ കമീഷണറും രണ്ടു കമീഷണർമാരുമാണ് തീയതി പ്രഖ്യാപിക്കുന്നത്. ഇതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവിൽ വരും.
Discussion about this post