യുഎസ് സ്‌കോളര്‍ഷിപ്പ് നേടി സുപ്രീം കോടതിയിലെ പാചകക്കാരന്റെ മകള്‍: അഭിനന്ദിച്ച് സമ്മാനവും നല്‍കി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: അമേരിക്കയിലെ പ്രധാന സര്‍വകലാശാലകളായ കാലിഫോര്‍ണിയ സര്‍വകലാശാല, മിഷിഗന്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ് നേടി സുപ്രീം കോടതിയിലെ പാചകക്കാരന്റെ മകള്‍. പാചകകാരനായ അജയ് കുമാര്‍ സമലിന്റെ മകള്‍ പ്രഗയയ്ക്കാണ് നിയമത്തില്‍ ബിരുദാനന്തര ബിരുദത്തിന് അര്‍ഹത നേടിയത്.

പ്രഗയയുടെ മികച്ച നേട്ടത്തില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും സുപ്രീംകോടതിയിലെ മറ്റ് ജസ്റ്റിസ്മാരും നേരിട്ട് അഭിനന്ദിച്ചു. സുപ്രീം കോടതിലെ മറ്റ് മുതിര്‍ന്ന ജഡ്ജിമാര്‍ ഒപ്പ് വെച്ച, ഭരണഘടനയെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളും സമ്മാനമായി നല്‍കി.

പ്രഗയക്ക് വേണ്ടതെല്ലാം അവള്‍ തന്നെയാണ് കണ്ടെത്തിയത്. ഇനി അവള്‍ക്ക് എന്താണെങ്കിലും തങ്ങള്‍ ഒരുക്കി കൊടുക്കും. പ്രഗയ തിരിച്ച് വന്ന് നമ്മുടെ രാജ്യത്തെ സേവിക്കുമെന്ന് ഉറപ്പുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

പിതാവിനെ സഹായിക്കുകയും പിന്തുണയും ചെയ്യുന്ന പല അഭിഭാഷകരെയും ജഡ്ജിമാരെയും കണ്ടു വളര്‍ന്നത് കൊണ്ടാവാം നിയമബിരുദം തന്നെ നേടണം എന്ന് തനിക്ക് തോന്നിയത് എന്ന് പ്രഗയ പറഞ്ഞു. നിങ്ങള്‍ ഒരു നിയമ ബിരുദധാരി ആകണമെന്ന് ആഗ്രഹിച്ചാല്‍ അതിന് വേണ്ടി സഹായിക്കാന്‍ ഇന്ത്യയില്‍ പലരും ഉണ്ടാകും. അതിനുള്ള വലിയ ഉദാഹരണമാണ് താനെന്നും പ്രഗയ പറഞ്ഞു. കൂടാതെ തന്റെ ജീവിതത്തില്‍ ഏറ്റവും വലിയ പ്രചോദനമായത് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണെന്നും പ്രഗയ പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റോള്‍ മോഡല്‍ ആണ് അദ്ദേഹമെന്നും പ്രഗയ കൂട്ടിച്ചേര്‍ത്തു.

Exit mobile version