തെലങ്കാന: കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി. തെലങ്കാനയിലെ ഹനംകൊണ്ടയില്‍ സാഹിത്യ(17) ആണ് മരിച്ചത്. ഭീമാരത്തെ സ്വകാര്യ കോളജിലാണ് ദാരുണ സംഭവം.
കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ഥിനി താമസിച്ചിരുന്നതെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. വിദ്യാര്‍ഥിനി ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല.
Discussion about this post